N.K. Premachandran

N.K. Premachandran Photo: Indiavision

ഇടതുമുന്നണിയില്‍ തുടരുന്ന കാലത്തുപോലും രാഷ്ട്രീയ പ്രതികരണങ്ങളുടെ കാര്യത്തില്‍ പരിമിതി ഉണ്ടായിരുന്നുവെന്ന് എന്‍.കെ പ്രേമചന്ദ്രന്‍. അഴിമതിയുടെ രാജകുമാരിയായ ജയലളിതയുമായി കൂട്ടുചേര്‍ന്ന സിപിഐഎമ്മിന് ആര്‍എസ്പിയെ വിമര്‍ശിക്കാന്‍ എന്തധികാരമാണ് ഉള്ളതെന്നും പ്രേമചന്ദ്രന്‍ ഇന്ത്യാവിഷന്റെ മുഖാമുഖം പരിപാടിയില്‍ പറഞ്ഞു.

യുഡിഎഫിലെത്തുമ്പോഴും രാഷ്ട്രീയ പ്രതികരണങ്ങള്‍ക്ക് പരിമിതികള്‍ ഉണ്ടാകുമെന്നറിയാം. സംഘടനാപരമായ നിലനില്‍പ്പിന്റെ ഭാഗമായാണ് ആര്‍എസ്പി മുന്നണി മാറിയത്. സിപിഐഎമ്മിന് ആര്‍എസ്പിയെ വിമര്‍ശിക്കാന്‍ അവകാശമില്ല. നിലനില്‍പ്പിനു വേണ്ടിയാണ് രാഷ്ട്രീയമായി എതിര്‍ത്ത ജയലളിതയുമായി സിപിഐഎം തമിഴ്‌നാട്ടില്‍ സഖ്യത്തിന് ശ്രമിച്ചതെന്നും ഇതേ നിലപാടാണ് ആര്‍എസ്പി കേരളത്തില്‍ സ്വീകരിച്ചതെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

Read More via Indiavision